ടോക്കിയോ: സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിമര്‍ശനവിധേയനായ ടോക്കിയോ ഒളിമ്പിക്സ് തലവന്‍ യോഷിറോ മോറി രാജിവച്ചു. മോറിയുടെ രാജി ഒളിമ്പിക്‌സ് നടത്തിപ്പിനെ പ്രതിസന്ധിയിലാക്കി.
കഴിഞ്ഞമാസം ഒളിമ്പിക് കമ്മിറ്റി യോഗത്തിനിടെ സ്ത്രീകള്‍ കൂടുതല്‍ സംസാരിക്കുമെന്ന മോറിയുടെ പരാമര്‍ശമാണ് വിവാദമായത്. ആഗോളതലത്തില്‍ മോറിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. എന്നിട്ടും വിമര്‍ശനം തുടര്‍ന്നതിനാലാണ് രാജി. രാജിവയ്ക്കുന്നതിന് മുമ്പും അദ്ദേഹം മാപ്പ് പറഞ്ഞു.
എന്റെ പരാമര്‍ശം വലിയ വിവാദമാണ് ഉണ്ടാക്കിയത്. വീണ്ടും ഞാന്‍ മാപ്പ് അപേക്ഷിക്കുകയാണ്. എന്തൊക്കെയായാലും ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി കൂടിയായ മോറിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘാകടര്‍. മോറിക്ക് പകരം ഒളിമ്പിക്‌സ് മന്ത്രി സീക്കോ ഹഷിമോതോ ടോക്കിയോ ഒളിമ്പിക്‌സ് തലവനാകുമെന്ന് ജാപ്പനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സ് ജൂലൈ 23 ന് ആരംഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.