പൊതുസ്ഥലത്തെ സ്ഥിരം സമരത്തിനെതിരായ വിധിയില്‍ പുനഃപരിശോധനയില്ല : സുപ്രീംകോടതി

പൊതുസ്ഥലത്തെ സ്ഥിരം സമരത്തിനെതിരായ വിധിയില്‍ പുനഃപരിശോധനയില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് സ്ഥിരം സമരം അനുവദിക്കില്ലെന്ന വിധിക്കെതിരായ പുന:പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. എവിടെ വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും പ്രതിഷേധിക്കാനുള്ളതല്ല സമരാവകാശമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് ആണ് പുനഃപരിശോധന ഹര്‍ജി തള്ളിയത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹിന്‍ ബാഗില്‍ നടത്തിയ സമരം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി നേരത്തെ വിധി പുറപ്പെടുവിച്ചത്.

സമരത്തിനുള്ള അവകാശത്തെ കേന്ദ്ര സര്‍ക്കാര്‍ മാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. അതിലാണ് നമ്മുടേതുപോലുള്ള ജനാധിപത്യത്തിന്റെ കരുത്ത്. ജനാധിപത്യവും വിയോജിപ്പും ഒരേ സമയം നടക്കും. പക്ഷേ, പ്രതിഷേധ സമരങ്ങള്‍ അതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ പാടുള്ളൂവെന്നായിരുന്നു കോടതി വിധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.