യുഎഇയിൽ വിവിധയിടങ്ങളില്‍ താമസവാടകയിൽ കുറവ്; 10 വ‍ർഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

യുഎഇയിൽ വിവിധയിടങ്ങളില്‍ താമസവാടകയിൽ കുറവ്; 10 വ‍ർഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

ദുബായ്: ദുബായില്‍ കുടുംബങ്ങളുടെ ഇഷ്ടകേന്ദ്രങ്ങളിലൊക്കെയും വാടകയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നു. കഴി‍ഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പലയിടങ്ങളിലും വാടക നിരക്ക്. ജുമൈറ വില്ലേജ് ഡിസ്കവറി ഗാ‍ർഡന്‍സ് ഇന്റർനാഷണല്‍ സിറ്റി എന്നിവിടങ്ങളിലെല്ലാം വാടക കുറവ് രേഖപ്പെടുത്തുന്നുണ്ട്.

ജുമൈറ വില്ലേജില്‍ ഒരു ബെഡ്റൂം ഫ്ളാറ്റിന് വാർഷിക വാടക ശരാശരി 35,000 ദിർഹമാണ്. ഡിസ്കവറി ഗാർഡന്‍സില്‍ ഒരുമുറി ഫ്ളാറ്റിന്റെ വാടകയുടെ വാ‍ർഷിക ശരാശരി 37500 ദിർഹത്തിലേക്ക് എത്തിയിട്ടുണ്ട്. 2016 ല്‍ 65,000 ദിർഹവും 2017 ല്‍ 55000 ദിർഹവുമായിരുന്ന സ്ഥലത്താണ് ഇത്. ശരാശരി മലയാളിയുടെ പ്രധാന കേന്ദ്രമായ ഖിസൈസിലെ പല മേഖലകളിലും വാടകയിടിഞ്ഞു.

അല്‍ വാസലിന്റെ ഉടമസ്ഥതതയിലുളള ഖിസൈസ് ഷെയ്ഖ് കോളനിയില്‍ ഒരു മുറിയുളള ഫ്ലാറ്റിന് വാ‍ർഷിക വാടക 21000 ദിർഹമാണ്. 30,000 ദിർഹത്തിന് രണ്ട് മുറികളുളള ഫ്ലാറ്റുകളും ലഭ്യം. അതേസമയം കരാമപോലുളള ഇടങ്ങളില്‍ വലിയ കുറവ് രേഖപ്പെടുത്തിട്ടുമില്ല. രണ്ട് മുറിയുളള ഫ്ളാറ്റുകള്‍ക്ക് സിലിക്കണ്‍ ഓയാസിസില്‍ 52080 ദിർഹമാണ് വാർഷിക വാടക.

ഡിസ്കവറി ഗാർഡന്‍സ്, അല്‍ ഫുർജാന്‍, ജുമൈറ ലേക് ടവേഴ്സ് എന്നിവിടങ്ങളില്‍ 55000 ന് മുകളിലാണ് ശരാശരി വാർഷിക വാടക. പാം ജുമൈറ ഡൗണ്‍ ടൗണ്‍ മേഖലകളില്‍ ഒരുലക്ഷത്തിന് മുകളിലാണ് ശരാശരി വാർഷിക വാടകയെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ഷാ‍ർജയിലും ഗണ്യമായ രീതിയില്‍ വാടകയില്‍ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ അല്‍ നാദ ഭാഗത്ത് വാ‍ർഷിക വാടക ശരാശരി 23,500 ആണ്. കോർണിഷ് മേഖലയില്‍ 25,000 ദിർഹത്തിന് ഒരു മുറി ഫ്ലാറ്റുകള്‍ ലഭിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.