ചങ്ങനാശേരി: അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ 31 ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍. മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ സജ്ജമാക്കുന്ന പന്തലില്‍ രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലാറങ്ങാട്ട് എന്നിവര്‍ ചടങ്ങില്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പതിനേഴ് വര്‍ഷം ചങ്ങനാശേരി ആര്‍ച്ച് ബിഷപ് ആയിരുന്ന മാര്‍ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ ബിഷപായി മാര്‍ തോമസ് തറയിലിനെ സീറോമലബാര്‍ സഭാ സിനഡ് തിരഞ്ഞെടുത്തത്.
11:45 ന് സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്ഥാനമൊഴിയുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ആശംസകളും നേരും. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, വിവിധ സഭാ മേലധ്യക്ഷന്‍മാര്‍ , മന്ത്രിമാര്‍, സമുദയ, രാഷ്ട്രീയ നേതാക്കള്‍ എന്നിവരും പങ്കെടുക്കും.
അതിരൂപതിയിലെ 250 ലേറെ വരുന്ന ഇടവകകളില്‍ നിന്നുള്ള പതിനായിരത്തോളും പ്രതിനിധികളും ഉണ്ടാകും. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കായി കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ വിപുലമായ പന്തലാണ് ഒരുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.