ഗാസയിലെ ഹമാസ് സർക്കാർ തലവൻ റാവി മുഷ്താഹ ഉൾപ്പെടെ മൂന്ന് ഉന്നത നേതാക്കൾ കൊല്ലപ്പെട്ടു; റാവി മുഷ്താഹ ഒക്ടോബർ ഏഴിന്റെ സൂത്രധാരനെന്ന് ഇസ്രയേൽ

ഗാസയിലെ ഹമാസ് സർക്കാർ തലവൻ റാവി മുഷ്താഹ ഉൾപ്പെടെ മൂന്ന് ഉന്നത നേതാക്കൾ കൊല്ലപ്പെട്ടു; റാവി മുഷ്താഹ ഒക്ടോബർ ഏഴിന്റെ സൂത്രധാരനെന്ന് ഇസ്രയേൽ

ടെൽ‍അവീവ്: ഗാസയിലെ ഹമാസ് സർക്കാരിന്റെ തലവൻ റാവി മുഷ്താഹ ഉൾപ്പെടെ മൂന്ന് ഉത്തതല തല നേതാക്കൾ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന. മൂന്ന് മാസം മുമ്പ് വടക്കൻ ഗാസയിലെ കമാൻഡ് ആൻഡ് കൺട്രോൾ മേഖലയിൽ‌ നടത്തിയ ആക്രമണത്തിലാണ് റൗഹി മുഷ്താഹ, സമേഹ് അൽ - സിറാജ്, സമേഹ് ഔദേ എന്നിവർ കൊല്ലപ്പെട്ടത്.

ഹമാസിന്റെ ആദ്യ തലവൻ യഹ്യ സിൻവാറിനൊപ്പം ഗാസ മുനമ്പിലെ നേതൃനിരയിൽ നിന്നയാളാണ് മുഷ്താഹ. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്. പൊളിറ്റിക്കൽ ബ്യൂറോയിലെ പ്രധാനി കൂടിയ മുഷ്താഹയാണ് ഭീകര സംഘടനയുടെ സാമ്പത്തികം കൈകാര്യം ചെയ്തിരുന്നത്.

വ്യോമാക്രണം ഹമാസിന് കനത്ത നാശമാണ് വരുത്തിയതെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലും ലേബർ കമ്മിറ്റിയിലും പ്രധാനിയാണ് കൊല്ലപ്പെട്ട കമാൻഡർ സമേ അൽ സിറാജ്. ഹമാസിന്റെ സുരക്ഷ ചുമതലുള്ളയാളാണ് കൊല്ലപ്പെട്ട മറ്റൊരു കമാൻഡർ സമേഹ് ഔദേ.

ഹമാസിന്റെ ആദ്യ തലവൻ ഇസ്മായിൽ ഹനിയയും ഇപ്പോൾ ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് റാവി മുഷ്താഹയുടേയും കമാൻഡർമാരുടെയും ഉന്മൂലന വാർത്ത ഇസ്രായേൽ പുറത്ത് വിട്ടത്.

ഒക്‌ടോബർ ഏഴിന് നടന്ന കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ എല്ലാ തീവ്രവാദികളെയും പിന്തുടരുകയും ഇസ്രയേൽ രാഷ്ട്രത്തെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിലൂടെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.