ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന 30 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന 30 മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ് ഗഡിലെ നാരായണ്‍പൂര്‍-ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ 30 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ മുതലാണ് ജില്ലാ റിസര്‍വ് ഗാര്‍ഡും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും ചേര്‍ന്ന് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.

മാവോയിസ്റ്റുകളില്‍ നിന്ന് എ.കെ സീരിസ് ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു.

പ്രദേശത്ത് വന്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ ഓര്‍ച്ച, ബര്‍സൂര്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവല്‍,നെന്തൂര്‍, തുല്‍ത്തുളി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.