കേരളത്തിന് 3,430 കോടി, യുപിക്ക് 31,962 കോടി; സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

 കേരളത്തിന് 3,430 കോടി, യുപിക്ക് 31,962 കോടി; സംസ്ഥാനങ്ങള്‍ക്ക്  നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. 89,086.50 കോടി രൂപ മുന്‍കൂര്‍ ഗഡു അടക്കമാണ് തുക അനുവദിച്ചത്.

ഇതൊടൊപ്പം മാസം തോറും നല്‍കുന്ന ഒക്ടോബറിലെ പതിവ് ഗഡുവും ഇതില്‍ ഉള്‍പ്പെടുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തിന് 3,430 കോടി രൂപയാണ് ലഭിക്കുക.

വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്തും മൂലധനച്ചെലവ് ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ധനസഹായം ഉറപ്പു വരുത്തുന്നതിനുമാണ് തുക അനുവദിച്ചതെന്ന് ധന മന്ത്രാലയം വിശദീകരിച്ചു.

സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് ഉത്തര്‍പ്രദേശിനാണ്, 31,962 കോടി രൂപ. ബിഹാറിന് 17,921 കോടി രൂപയും മധ്യപ്രദേശിന് 13,987 കോടി രൂപയും നല്‍കി.

മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന തുക:

ആന്ധ്ര പ്രദേശ് - 7211 കോടി
അരുണാചല്‍ പ്രദേശ് - 3131 കോടി
അസം - 5573 കോടി
ഛത്തീസ്ഗഡ് - 6070 കോടി
ഗോവ - 688 കോടി
ഗുജറാത്ത് - 6197 കോടി
ഹരിയാന - 1947 കോടി
ഹിമാചല്‍ പ്രദേശ് - 1479 കോടി
ജാര്‍ഖണ്ഡ് - 5892 കോടി
കര്‍ണാടക - 6492 കോടി
മഹാരാഷ്ട്ര - 11255 കോടി
മണിപ്പൂര്‍ - 1276 കോടി
മേഘാലയ - 1367 കോടി
മിസോറാം - 891 കോടി
നാഗാലാന്റ് - 1014 കോടി
ഒഡിഷ - 8068 കോടി
പഞ്ചാബ് - 3220 കോടി
രാജസ്ഥാന്‍ - 1737 കോടി
സിക്കിം - 691 കോടി
തമിഴ്നാട് - 7268 കോടി
തെലങ്കാന - 3745 കോടി
ത്രിപുര - 1261 കോടി
ഉത്തരാഖണ്ഡ് - 1992 കോടി
പശ്ചിമ ബംഗാള്‍ - 13404 കോടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.