2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

 2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

സ്റ്റോക്കോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്നു പേര്‍ക്ക്. ഡാരന്‍ എയ്സ്മൊഗലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങള്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം.

സൈമണ്‍ ജോണ്‍സണും ഡാരന്‍ എയ്സ് മൊഗലുനും മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ജോലി ചെയ്യുന്നവരാണ്. ജെയിംസ് എ. റോബിന്‍സണ്‍ ഷിക്കാഗോ സര്‍വകലാശാലയിലാണ് ഗവേഷണം നടത്തുന്നത്.

ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പത്രത്തില്‍ പറഞ്ഞത് പ്രകാരമാണ് ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നി വിഭാഗങ്ങളിലായി പുരസ്‌കാരം നല്‍കുന്നത്. ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പത്രത്തില്‍ സാമ്പത്തിക രംഗത്തുള്ളവര്‍ക്ക് പുരസ്‌കാരം നല്‍കണമെന്ന് പറഞ്ഞിരുന്നില്ല. എങ്കിലും അദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം 1968 മുതലാണ് സാമ്പത്തിക നൊബേല്‍ നല്‍കി തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.