കോട്ടയം: ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ സെബിന്‍ സജിയാണ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷിന്‍ നിര്‍മിച്ച് നിലവിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം നടത്തിയത്.
ആന്ധ്രാപ്രദേശ് സ്വദേശിയുടെ പേരിലായിരുന്നു ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ചതിന്റെ റെക്കോര്‍ഡ്. 41 മില്ലീ മീറ്റര്‍ നീളവും 37 മില്ലീമീറ്റര്‍ വീതിയുമുള്ള വാഷിങ് മെഷീന്‍ നിര്‍മിച്ചതിനായിരുന്നു റെക്കോര്‍ഡ്. 25.2 ഗ്രാം മാത്രം ഭാരമുള്ള വാഷിങ്മെഷീന്‍ നാല്‍പ്പത് മിനിറ്റുകൊണ്ട് നിര്‍മിച്ചാണ് സെബിന്‍ ഇത് മറികടന്നത്. 33.6 മില്ലീമീറ്റര്‍ നീളവും 32.5 മില്ലീമീറ്റര്‍ വീതിയുമുള്ള വാഷിങ് മെഷീനാണ് സെബിന്‍ നിര്‍മിച്ചത്.
സെബിന്‍ മാതാപിതാക്കളും സഹപാഠികളും അടങ്ങുന്ന സദസിന് മുന്നിലാണ് വാഷിങ് മെഷീന്‍ നിര്‍മിച്ചത്. തത്സമയം വാഷിങ് മെഷീനില്‍ തുണി കഴുകുകയും ചെയ്തു. സാക്ഷ്യപത്രവും വീഡിയോയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഗിന്നസ് അധികൃതര്‍ക്ക് അയച്ചു നല്‍കി. അധികം വൈകാതെ സെബിനെ തേടി ഗിന്നസ് അധികൃതരുടെ പ്രഖ്യാപനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.