പി. സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും; മത്സരിക്കാന്‍ തയ്യാറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു

പി. സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും; മത്സരിക്കാന്‍ തയ്യാറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു

പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഡോ. പി സരിന്‍ തീരുമാനിച്ചു. ഇടത് സ്വതന്ത്രനായി പോരാട്ടത്തിനിറങ്ങും. മത്സരിക്കാന്‍ തയ്യറാണെന്ന് സിപിഎം നേതാക്കളെ സരിന്‍ അറിയിച്ചു. നാളെ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ തേടാനാണ് അദേഹത്തിന്റെ തീരുമാനം.

സരിന്‍ മത്സരിക്കാന്‍ തയ്യാറായാല്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സരിന്‍ വരുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. നിലവില്‍ എല്‍ഡിഎഫ് പാലക്കാട്ട് മൂന്നാം സ്ഥാനത്താണ്.

കഴിഞ്ഞ തവണ ഇ. ശ്രീധരന്‍ നേട്ടമുണ്ടാക്കിയത് ബിജെപി വോട്ടുകള്‍കൊണ്ട് മാത്രമല്ല. സവര്‍ണ വോട്ടുകള്‍ ശ്രീധരനെ സഹായിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് അടക്കമുള്ള സരിന്റെ ഉന്നത പ്രൊഫൈല്‍ തിരഞ്ഞെടുപ്പില്‍ സഹായകരമാവുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നില്‍ക്കുന്ന കോണ്‍ഗ്രസുകാരുടെ വോട്ടുകളും സരിനിലൂടെ എല്‍ഡിഎഫിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.