സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും; പി. സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍

സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും; പി. സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍

തിരുവനന്തപുരം : പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ ഡോ. പി. സരിനെ പുറത്താക്കി കോൺ​ഗ്രസ്. ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി. സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നതായി കെപിസിസി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

കെപിസിപി അധ്യക്ഷന്‍ കെ സുധാകരന്റേതാണ് നടപടി. പി. സരിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിക്കുന്നുവെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബല്‍റാം അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുനസംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ബല്‍റാം പറഞ്ഞു,

ഇനി ഇടതുപക്ഷത്തോടൊപ്പമാണെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ പറഞ്ഞു. സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിന് ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. പാലക്കാട്‌ മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.