ഓസ്ട്രേലിയയിലെ കോമൺവെൽത്ത് ബാങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഇടപാടുകൾ വ്യാപകമായി നടക്കുന്നു; പണം നഷ്ടപ്പെട്ടന്ന പരാതിയുമായി ഉപഭോക്താക്കൾ

ഓസ്ട്രേലിയയിലെ കോമൺവെൽത്ത് ബാങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഇടപാടുകൾ വ്യാപകമായി നടക്കുന്നു; പണം നഷ്ടപ്പെട്ടന്ന പരാതിയുമായി ഉപഭോക്താക്കൾ

മെൽബൺ: ഓസ്ട്രേലിയയിലെ കോമൺവെൽത്ത് ബാങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഇടപാടുകൾ നടക്കുന്നതായി ഉപഭോക്താക്കളുടെ വ്യാപക പരാതി. അതിനാൽ തന്നെ പണമിടപാടുകൾ നടത്താൻ ഉപഭോക്താക്കൾ ഭയപ്പെടുന്നു. ചില ഇടപാടുകൾ രണ്ട് തവണ നടത്തി അതിന്റെ നിരക്ക് ബാങ്ക് ഈടാക്കുന്നതായും ആരോപണമുണ്ട്.

സോഷ്യൽ മീഡിയയിലടക്കം വിഷയം ചർച്ചയായതോടെ റിവേഴ്‌സൽ പ്രക്രിയ നടക്കുകയാണെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും കോമൺവെൽത്ത് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. ചില ഉപഭോക്താക്കൾക്ക് ഡ്യൂപ്ലിക്കേറ്റ് ഇടപാടുകൾ ഉണ്ടായിട്ടുണ്ടെന്ന് അറിയാം. അസൗകര്യത്തിൽ ഖേദിക്കുന്നു. ഞങ്ങളോട് ക്ഷമ കാണിച്ചതിന് നന്ദിയെന്നും ബാങ്ക് ട്വിറ്ററിൽ‌ എഴുതി.

മരുന്ന്, ഇന്ധനം, ഭക്ഷണം, നാപ്കിനുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ വസ്തുക്കൾക്കായി പണം നൽകാനാകുന്നില്ലെന്ന് ചില ഉപഭോക്താക്കൾ പറഞ്ഞു. തങ്ങളുടെ അക്കൗണ്ടിൽ നിന്ന് അധിക തുക ഈടാക്കിയതിനാൽ വിമാന യാത്ര നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. പലർക്കും വാരാന്ത്യ പരിപാടികൾ പോലും മാറ്റേണ്ടതായി വന്നതായും റിപ്പോർട്ടുകളുണ്ട്.

തന്റെ അക്കൗണ്ടിൽ $230 അക്കൗണ്ടിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ താൻ ഹാക്ക് ചെയ്യപ്പെട്ടതായാണ് ആദ്യം കരുതിയതെന്ന് 19 കാരിയായ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി പറഞ്ഞു. എന്നാൽ പിന്നീട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ കഴിഞ്ഞ ആഴ്‌ച നടത്തിയ എല്ലാ ഇടപാടുകൾക്കും അധിക പണം ഈടാക്കിയതായി മനസിലായെന്നും വിദ്യാർത്ഥി പറഞ്ഞു.
തങ്ങളുടെ പണം എപ്പോൾ തിരികെ നൽകുമെന്ന് ഉടൻ അറിയിക്കണമെന്ന് ഉപഭോക്താക്കൾ ബാങ്കിനോട് ആവശ്യപ്പെട്ടു. പണം തിരികെ ലഭിച്ച ശേഷം ബാങ്ക് മാറുമെന്നും ചിലർ പറഞ്ഞു. 

അതേ സമയം പ്രശ്നം പരിഹരിച്ചതായി ബാങ്ക് അറിയിച്ചു. ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചുകൊണ്ട് മെസേജും അയച്ചിട്ടുണ്ട്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.