കന്നിപ്പോരാട്ടത്തിന് കളത്തിലിറങ്ങും മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ആശീര്‍വാദം തേടി പ്രിയങ്ക

കന്നിപ്പോരാട്ടത്തിന് കളത്തിലിറങ്ങും മുന്‍പ്  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ആശീര്‍വാദം തേടി പ്രിയങ്ക

ന്യൂഡല്‍ഹി: കന്നിപ്പോരാട്ടത്തിന് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ച് ആശീര്‍വാദം തേടി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി.

ഡല്‍ഹിയില്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു സന്ദര്‍ശനം. ഖാര്‍ഗെ പ്രിയങ്കയെ ആശീര്‍വദിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു.

ബുധനാഴ്ചയാണ് പ്രിയങ്ക പത്രിക സമര്‍പ്പിക്കുന്നത്. മല്ലികാര്‍ജജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയോടൊപ്പം പത്രിക സമര്‍പ്പിക്കാന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച രാവിലെ 11 ന് വയനാട് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോഡ് ഷോ നടത്തും. ഉച്ചയ്ക്ക് 12 ന് ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ തീരൂമാനം എടുത്തതിന് പിന്നാലെയായിരുന്നു പിന്‍ഗാമിയായി പ്രിയങ്ക ഗാന്ധി എത്തുമെന്ന പ്രഖ്യാപനമുണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.