ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച്ച മുതല്‍ പെര്‍ത്തില്‍

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച്ച മുതല്‍ പെര്‍ത്തില്‍

പെര്‍ത്ത്: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പള്ളിയില്‍ വെള്ളിയാഴ്ച്ച ആരംഭിക്കും. മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ 25 മുതല്‍ 27 വരെയാണ് നടക്കുന്നത്.

മൂന്നു ദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് കണ്‍വെന്‍ഷന്റെ സമയം. ഒക്ടോബര്‍ 25-ന് ഓറഞ്ച് ഗ്രോവിലെ 347 കെല്‍വിന്‍ റോഡിലുള്ള പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പള്ളിയിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.



ഒക്ടോബര്‍ 26-നും 27-നും പെര്‍ത്ത് മിഡില്‍ സ്വാനിലെ ഫൈവ് ലാ സലെ അവന്യൂവിലാണ് (5 La Salle Ave, Middle Swan) പരിപാടി നടക്കുന്നത്. റിട്രീറ്റിന്റെ മൂന്ന് ദിവസവും ഉച്ചഭക്ഷണം നല്‍കും.

ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.

https://forms.gle/NJgkoMzLDgQVavXA6
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. അനീഷ് ജെയിംസ് (ഫോണ്‍: 0405 940 305), ഫാ. ബിബിന്‍ വേലംപറമ്പില്‍ (0439 659 297), സോജി ആന്റണി (0435 379 906) എന്നിവരെ ബന്ധപ്പെടാം. വിശ്വാസത്തിലും ദൈവവചനത്തെക്കുറിച്ചുള്ള അറിവിലും വളരാനുള്ള അവസരം വിനിയോഗിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കണ്‍വെന്‍ഷനു വരുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് വൈദികര്‍ അറിയിച്ചു:

1) കുടുംബം ഒരുമിച്ച് ഇരിക്കണം (കുട്ടികള്‍ മാതാപിതാക്കളോടൊപ്പം ഉണ്ടായിരിക്കണം).
2) ബൈബിള്‍, നോട്ട്ബുക്ക് മുതലായവ കൊണ്ടുവരിക.
3) വെള്ളം കൊണ്ടുവന്നാല്‍ സെഷനുകളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാം.
4) റിട്രീറ്റ് ഹാളിനുള്ളില്‍ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.
5) റിട്രീറ്റ് ഹാളിനകത്തും പുറത്തും വോളണ്ടിയര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.
6) റിട്രീറ്റ് സമയത്ത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അനുവദനീയമല്ല.
7) റിട്രീറ്റ് ഹാളിന്റെ അകത്തും പുറത്തും പരസ്യ സാമഗ്രികള്‍, ഫ്‌ളയറുകള്‍, വാര്‍ത്താക്കുറിപ്പുകള്‍ എന്നിവയുടെ വിതരണം അനുവദനീയമല്ല.
8) റിട്രീറ്റ് സമയത്ത് കുമ്പസാരം കേള്‍ക്കാന്‍ വൈദികര്‍ ഉണ്ടായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26