ജമ്മു കാശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം: നാല് ജവാന്മാര്‍ക്ക് പരിക്ക്; ഒരു ചുമട്ടു തൊഴിലാളി കൊല്ലപ്പെട്ടു

ജമ്മു കാശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം: നാല് ജവാന്മാര്‍ക്ക് പരിക്ക്; ഒരു ചുമട്ടു തൊഴിലാളി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ഗുല്‍മാര്‍ഗിലെ ബോട്പത്രിക്ക് സമീപം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. 18 രാഷ്ട്രീയ റൈഫിള്‍സിന്റേതായിരുന്നു വാഹനം.

വെടിവെപ്പില്‍ പരിക്കേറ്റ് ചികത്സയിലായിരുന്ന ഒരു ചുമട്ടു തൊഴിലാളി മരിച്ചു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
നിയന്ത്രണ രേഖയില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ അകലെയുള്ള ബോട്പത്രിയില്‍ നിന്ന് വരികയായിരുന്ന സൈനിക വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് ആക്രമണം.

ഞായറാഴ്ച കാശ്മീര്‍ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു നിര്‍മാണ സൈറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ആറ് നിര്‍മാണത്തൊഴിലാളികളുമടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ ടണല്‍ നിര്‍മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിന് നേരേയായിയിരുന്നു ആക്രമണം.

ഒക്ടോബര്‍ 18 ന് ഷോപ്പിയാന്‍ ജില്ലയില്‍ ബീഹാറില്‍ നിന്നുള്ള ഒരു തൊഴിലാളി തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.