ചവാനും പടോലെയും പട്ടികയില്‍; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

 ചവാനും പടോലെയും പട്ടികയില്‍; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടമായി 48 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.

പ്രമുഖ കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്റെയും സംസ്ഥാന പിസിസി അധ്യക്ഷന്‍ നാനാ പടോലെയുടേയും പേരുകള്‍ പട്ടികയിലുണ്ട്. പൃഥിരാജ് ചവാന്‍ കഹ്രദ് സൗത്തില്‍ നിന്നും പടോലെ സകോലിയില്‍ നിന്നും ജനവിധി തേടും.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഘടക കക്ഷികളെ ഉള്‍പ്പെടുത്തി ഇന്ത്യ സഖ്യമായി മത്സരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഖ്യത്തിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസും ശിവസേനയും (യുബിടി) എന്‍സിപിയും (ശരദ് പവാര്‍) 85 വീതം സീറ്റുകളില്‍ മത്സരിക്കും.

പെസന്റ്‌സ് വര്‍ക്കേഴ്സ് പാര്‍ട്ടി, സിപിഎം, സിപിഐ, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവയെക്കൂടി സഖ്യത്തില്‍ ഉള്‍പ്പെടുത്താനാണ് ധാരണ. 18 സീറ്റുകള്‍ ഈ കക്ഷികള്‍ക്കായി നീക്കി വെക്കും. നവംബര്‍ 20 നാണ് 288 മണ്ഡങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23 നാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.