'ദന' കരതൊട്ടു: ഒഡിഷയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്; ലക്ഷക്കണക്കിന് പേരെ ഒഴിപ്പിച്ചു, ഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവച്ചു

'ദന' കരതൊട്ടു: ഒഡിഷയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്; ലക്ഷക്കണക്കിന് പേരെ ഒഴിപ്പിച്ചു, ഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവച്ചു

ഭുവനേശ്വര്‍: ദന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ഒഡിഷ തീരം തൊട്ടു. അര്‍ധരാത്രിയോടെ ഭിതാര്‍കനികയ്ക്കും ധമാരയ്ക്കും സമീപത്തായാണ് കരതൊട്ടത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുക. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 13 ബറ്റാലിയനുകളും എന്‍ഡിആര്‍എഫിന്റെ 14 ബറ്റാലിയനുകളും തീരദേശ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.

ഒഡിഷയില്‍ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ ജില്ലകളായ കേന്ദ്രപാറ, ജഗത്സിംഗപൂര്‍, ഭദ്രക്, ബാലസോര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് പേരെ ഒഴിപ്പിച്ചു. ഒഡിഷയില്‍ 4.17 ലക്ഷം പേരെയും പശ്ചിമ ബംഗാളില്‍ 2.43 ലക്ഷം പേരെയും ഇതുവരെ ഒഴിപ്പിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈദ്യുതി സംവിധാനവുംം താറുമാറായിരിക്കുകയാണ്.

പശ്ചിമ ബംഗാളില്‍ കനത്ത മഴ തുടരുകയാണ്. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ 27 വരെ 170ലധികം എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഹൗറ ഡിവിഷനിലെ 68 സബര്‍ബന്‍ ട്രെയിനുകളും റദ്ദാക്കി. സീല്‍ദാ സ്റ്റേഷനില്‍ നിന്നുള്ള എല്ലാ ലോക്കല്‍ ട്രെയിനുകളും ഇന്ന് രാവിലെ വരെ താത്കാലികമായി നിര്‍ത്തിവച്ചു. മുന്‍കരുതലിന്റെ ഭാഗമായി കൊല്‍ക്കത്ത തുറമുഖ അധികൃതരും ഇന്ന് വൈകുന്നേരം വരെ കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് രാവിലെ ഒന്‍പത് വരെ നിര്‍ത്തിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.