ഗർഭച്ഛിദ്ര അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന പ്രസ്ഥാവന ; കമല ഹാരിസിനെതിരെ പ്രതിഷേധവുമായി പ്രൊ ലൈഫ് സംഘടനകൾ

ഗർഭച്ഛിദ്ര അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന പ്രസ്ഥാവന ; കമല ഹാരിസിനെതിരെ പ്രതിഷേധവുമായി പ്രൊ ലൈഫ് സംഘടനകൾ

വാഷിങ്ട്ൺ ഡിസി: അമേരിക്കൻ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഗർഭച്ഛിദ്ര വിഷയത്തിൽ മതവിശ്വാസികൾക്കെതിരായ നിലപാടെടുക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കമലക്കെതിരെ പ്രോ - ലൈഫ് ഗ്രൂപ്പുകൾ പരസ്യമായി രം​ഗത്തെത്തി.

മതപരമായ കാരണങ്ങൾ കൊണ്ട് ഗർഭച്ഛിദ്രത്തിനുള്ള ഇളവുകളെ താൻ പിന്തുണയ്ക്കുന്നില്ലെന്നും തിരഞ്ഞെടുക്കപ്പെട്ടാൽ ഗർഭച്ഛിദ്ര അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കമലഹാരിസ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.

ഗർഭച്ഛിദ്രത്തെ നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവൻ അപഹരിക്കുന്ന പാപമായി കാണുന്ന മതവിശ്വാസികളായ ഡോക്ടർമാർക്കും കാത്തലിക് ആശുപത്രികൾക്കും കമലയുടെ നിലപാട് വിരുദ്ധമാണെന്നും ക്രിസ്ത്യൻ പ്രോ - ലൈഫ് നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ മതവിശ്വാസികളായ അമേരിക്കക്കാർക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുമോയെന്ന് അവർ ചോദിച്ചു.

അമേരിക്കയുടെ ഭരണഘടന കത്തോലിക്കർ ഉൾപ്പെടെയുള്ള വിശ്വാസികൾക്ക് ബാധകമല്ലെന്നാണ് കമല വിശ്വസിക്കുന്നതെന്ന് ‘കാത്തലിക് വോട്ട്’ ന്റെ പ്രസിഡന്റ് ബ്രയാൻ ബുർച്ച് അഭിപ്രായപ്പെട്ടു. ഒരു അവസരം ലഭിച്ചാൽ മനസാക്ഷിയോ മതപരമോ ആയ കാരണങ്ങളാൽ ഗർഭച്ഛിദ്രത്തെ എതിർക്കുന്ന അമേരിക്കക്കാർക്കെതിരായി നിയമം കൊണ്ടുവരുമോയെന്ന് കമല വ്യക്തമാക്കണമെന്ന് കാത്തലിക് അസോസിയേഷന്റെ സീനിയർ ഫെലോ ആയ ഡോ. ഗ്രാസി പോസോ ക്രിസ്റ്റി ആവശ്യപ്പെട്ടു.

ഡെമോക്രാറ്റിക് മുന്നണിയില്‍ അടുത്ത കാലത്ത് കയറിക്കൂടിയവരുടെ പ്രത്യേക താല്‍പര്യമാണ് കടുത്ത കത്തോലിക്കാ വിരുദ്ധയായ കമലാ ഹാരിസിനെ മത്സരിപ്പിക്കണമെന്നുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കത്തോലിക്കാ വോട്ടുകള്‍ ഏറെ നിര്‍ണായകം തന്നെയാണ്. കത്തോലിക്കര്‍ എന്ത് വിശ്വസിക്കുന്നോ അതിനെ വെറുക്കുന്നയാളാണ് കമലയെന്നാണ് പൊതുവെ പറയുന്നത്.

കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിക്കുമ്പോള്‍ ദുര്‍ബലരായ സ്ത്രീകള്‍ക്ക് സൗജന്യമായി അബോര്‍ഷന്‍ നടത്താനും അതിനുള്ള ക്ലിനിക്കുകള്‍ പരസ്യപ്പെടുത്താനും ഗൈനക്കോളജി കേന്ദ്രങ്ങളെ നിര്‍ബന്ധിച്ചുകൊണ്ട് കാലിഫോര്‍ണിയ ഫാക്ട് ആക്ട് എന്ന നിയമനിര്‍മ്മാണം നടത്തിയിരുന്നു. അത് പിന്നീട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അമേരിക്കയില്‍ ഉളവാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.