ജമ്മു കാശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും വെടിവെപ്പ് ; ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി

ജമ്മു കാശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും വെടിവെപ്പ് ; ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യത്തിന്റെ വാഹങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. അഖ്‌നൂർ നഗരത്തിലെ ജോഗ്‌വാൻ മേഖലയിൽ നടന്ന വെടിവെപ്പിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. തിരിച്ചടിയിൽ ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി.

ഇന്ന് രാവിലെ 7.30ന് ജോഗ്വാനിലെ ശിവാസൻ ക്ഷേത്രത്തിന് സമീപമുള്ള ബട്ടാൽ പ്രദേശത്ത് വെച്ചാണ് സൈന്യത്തിന്റെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തത്. മൂന്ന് ഭീകരർ 15-20 റൗണ്ട് വെടിവച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദ സഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് സൈനികർ ഉൾപ്പെടെ നാലുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഞായറാഴ്ച പുൽവാമയിൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് നേരെയും ഭീകരാക്രമണമുണ്ടായിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ കശ്മീരിൽ സൈന്യത്തിന് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണ് അഖ്നൂരിലേത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.