ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഇനിയും ഇറാന്‍ പദ്ധതി ഇട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി. അത് ഇറാന് താങ്ങാനാകുന്നതിലും അപ്പുറമായിരിക്കുമെന്നും ഹെര്‍സി വ്യക്തമാക്കി. രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഇസ്രയേലിന് നേരെ ഇറാന്‍ ഇനിയും ഒരു മിസൈല്‍ ആക്രമണം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇറാനിലേക്ക് തങ്ങള്‍ എപ്രകാരം എത്തിച്ചേര്‍ന്നുവെന്നത് നിങ്ങള്‍ ഒരിക്കല്‍ കൂടി മനസിലാക്കും. ഇതൊരിക്കലും അവസാനമല്ലെന്ന് തങ്ങള്‍ക്ക് നന്നായി അറിയാമെന്നും ഹെര്‍സി ഹലേവി പറഞ്ഞു.
ഈ മാസം ആദ്യം ഇറാന്‍ നടത്തിയ ബാലിസ്റ്റിക് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രയേല്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു.
ടെഹ്റാനിലും രാജ്യത്തിന്റെ മറ്റ് ഇടങ്ങളിലുമായി സൈനിക കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന കാര്യം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇറാനും അനുകൂല സായുധ സംഘങ്ങളും നിരന്തരം ആക്രമിക്കുകയാണെന്നും സ്വയം രക്ഷിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഹിസ്ബുള്ളയുടെ പുതിയ തലവന്‍ ഷെയിഖ് നയിം ഖാസിമിന്റെ നിയമനം താല്‍കാലികമാണെന്നും അത് ഏറെക്കാലം നീണ്ടുനില്‍ക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായി സായുധ സംഘത്തിന്റെ ഉപമേധാവി നയിം ഖാസിമിനെ നിയമിച്ച വിവരം ഹിസ്ബുള്ള കഴിഞ്ഞ ദിവസാണ് പുറത്തുവിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.