കേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍

 കേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍

ഇന്ന് നവംബര്‍ ഒന്ന്. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വര്‍ഷം തികഞ്ഞു. കേരളം ഭാഷയുടെ അടിസ്ഥാനത്തില്‍ ഒന്നായതിന്റെ ഓര്‍മ പുതുക്കല്‍ ദിനമാണ് നവംബര്‍ ഒന്ന്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി നിലകൊണ്ട ഭൂപ്രദേശങ്ങള്‍ ഒന്നായി മലയാളം ഭാഷ സംസാരിക്കുന്നവര്‍ എന്ന നിലയില്‍ ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്ന് 68 വര്‍ഷമായി.

1947 ഓഗസ്റ്റ് 15 ന് രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ഐക്യ കേരളത്തിനായുള്ള ആവശ്യം ഉയര്‍ന്നു വന്നിരുന്ന. അന്ന് വിവിധ ഭാഷകളും സംസ്‌ക്കാരങ്ങളും ഭരണ സംവിധാനങ്ങളം ഉള്ള നാട്ടുരാജ്യങ്ങളായിരുന്നു സ്വതന്ത്ര ഇന്ത്യ. സംസ്ഥാന പുനസംഘടനാ നിയമമാണ് ഈ പുനസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും ആധാരമായത്.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാന പ്രകാരം തിരുവിതാംകൂര്‍, കൊച്ചി എന്നി നാട്ടു രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപവല്‍കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ ഒന്ന് കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത്.

1956 ല്‍ കേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തില്‍ വെറും അഞ്ച് ജില്ലകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മലയാളികള്‍ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നു. ഇത്തവണ സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോഴാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

സീന്യൂസിന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും കേരളപ്പിറവി ആശംസകള്‍...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.