തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആരൊക്കെ ചേരാന്‍ വരുന്നു എന്നതൊന്നും തങ്ങള്‍ക്കറിയില്ല. സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ബിജെപിയുമായി തെറ്റി നില്‍ക്കുന്നു എന്നത് സത്യമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
അങ്ങനെ പെട്ടെന്നൊന്നും സിപിഎമ്മില്‍ ചേരാനാകില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് പറ്റുക. അതിപ്പോ ആരൊക്കെ വരുന്നു എന്നു നോക്കട്ടെ. സിപിഎം സന്ദീപുമായി ബന്ധപ്പെട്ടിട്ടില്ല. വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. എ.കെ ബാലനുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത തള്ളി ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യരും രംഗത്തെത്തി. താനൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തില്‍ അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാനും സന്ദീപ് വാര്യര്‍ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സന്ദീപിന് വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് സന്ദീപ് വേദിവിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.