ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്നാട്

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്നാട്

ചെന്നൈ: പാലക്കാട് ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. സേലം സ്വദേശികളായ തൊഴിലാളികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ദുരിതാശ്വാസ തുക നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മരിച്ച നാല് പേരുടെയും കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കാനാണ് ഉത്തരവ്. മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം റെയില്‍വേയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

റെയില്‍വേ കരാര്‍ തൊഴിലാളികളും സേലം അയോദ്ധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണന്‍ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45), റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണന്‍ (48) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഭാരതപ്പുഴയില്‍ ഇന്ന് നടത്തിയ തിരച്ചിലിലാണ് ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം മൂന്നോടെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയായിരുന്നു അപകടം. സ്ത്രീകള്‍ ്അടക്കം പത്ത് തൊഴിലാളികളാണ് പാലത്തില്‍ ഉണ്ടായിരുന്നത്. ആറ് പേര്‍ സേഫ്ടി ക്യാബിനില്‍ ഓടിക്കയറി രക്ഷപ്പെട്ടു. അപകട സമയത്ത് മഴയും, ഇടിമിന്നലും ഉണ്ടായിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് ഇവര്‍ അറിയാതെ പോയതാകാമെന്ന് സംശയിക്കുന്നു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനടുത്താണ് തൊഴിലാളികള്‍ കുടുംബ സമേതം താമസിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.