മുംബൈ: ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു. മുംബൈയിലെ ജോര്‍ജിയന്‍ ഏരിയയിലെ സന്ദീപിന്റെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് മുംബൈ പൊലീസ് പറയുന്നത്. നടന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. 
   മരിക്കുന്നതിന് മുന്‍പ് സന്ദീപ് ഫേസ്ബുക്കില്‍ ഒരു ആത്മഹത്യ കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ബന്ധുക്കള്‍ വായിക്കാന്‍ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ഇത് പ്രകാരം സിനിമ ലോകത്തെ കഷ്ടപ്പാടുകളും സന്തുഷ്ടകരമല്ലാത്ത വിവാഹ ജീവിതവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന സൂചനയാണ് ലഭിക്കുന്നത്. 
      വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നും കുടുംബത്തോട് ഇക്കാര്യം വിശദമായി തൻ പറഞ്ഞിട്ടുണ്ടെന്നും ആത്മഹത്യ കുറിപ്പിൽ നടൻ പറയുന്നുണ്ട്. ഭാര്യ കാഞ്ചന, ഭാര്യ മാതാവ് എന്നിവർക്കെതിരെ രൂക്ഷമായ ഭാഷയിൽ കത്തിൽ പരാമർശമുണ്ട്. സന്ദീപ് ആത്മഹത്യ ചെയ്ത സമയത്ത് ഭാര്യ വീട്ടിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. നടന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മാറ്റിയിട്ടുണ്ടെന്നും മരണത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ടെലിവിഷന്‍ രംഗത്തും ഏറെ തിരിച്ചറിയുന്ന മുഖമാണ് സന്ദീപിന്റെത്. നിരവധി ഹിന്ദി സീരിയലുകളില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടൻ സുശാന്ത് സിംഗ് രാജാപുതിനൊപ്പം എംസി ധോണി ദി അൺടോൾഡ് സ്റ്റോറിയിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ അക്ഷയ് കുമാറിന്റെ കേസരി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 
   2020 ജൂണ്‍ മാസത്തില്‍ ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ ആത്മഹത്യ ബോളിവുഡില്‍ ഉണ്ടാക്കിയ വാര്‍ത്തകള്‍ കെട്ടടങ്ങും മുന്‍പാണ് സിനിമ ലോകത്തെ ഞെട്ടിച്ച് സന്ദീപ് നഹാറിന്റെ ആത്മഹത്യ വാര്‍ത്ത പുറത്ത് വരുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.