ടെൽ അവീവ്: ഹിസ്ബുള്ളയുടെ കമാൻഡർ അബു അൽ റിദയെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ. തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യത്തിനെതിരെ തുടർച്ചയായി നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയ ആളാണ് അബു അലി റിദ എന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
'ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് (ഐഡിഎഫ്) സൈനികർക്ക് നേരെ റോക്കറ്റ്, ടാങ്ക് വിരുദ്ധ മിസൈൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ചുമതലയുള്ള ഹിസ്ബുള്ള കമാൻഡറാണ് കൊല്ലപ്പെട്ടത്. തെക്കൻ ലെബനനിൽ ചിലയിടങ്ങളിൽ പ്രദേശിക റെയ്ഡുകൾ നടത്തുന്നത് തുടരുകയാണ്. തീവ്രവാദ കേന്ദ്രങ്ങൾ തകർത്ത് തീവ്രവാദികളെ വധിച്ച് ആയുധങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം'- ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
അതേസമയം അബു അലി റിദയുടെ മരണ വിവരം പുറത്തുവിട്ടതിന് പിന്നാലെ തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യത്തിന് നേരെ ഹിസ്ബുള്ളയുടെ ആക്രമണമുണ്ടായതായും ഐഡിഎഫ് അറിയിച്ചു. അറുപതോളം മിസൈലുകൾ ഹിസ്ബുള്ള തൊടുത്തുവിട്ടു. എന്നാൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഹിസ്ബുള്ളയുടെ ആക്രമണത്തെ പ്രതിരോധിച്ചു. ആളൊഴിഞ്ഞ പ്രദേശത്ത് വീണ് റോക്കറ്റുകൾ തകർന്നുവെന്നും ആർക്കും പരിക്കില്ലെന്നും ഐഡിഎഫ് അറിയിച്ചു.
അബു അലി റിദയെ കൂടാതെ ഇസ്ലാമിക്ക് ജിഹാദ് മിലിറററി ഇന്റലൻസിന്റെ പ്രധാന ചുമതലക്കാരനായ അഹമ്മദ് അൽ ദാലുവിനേയും വധിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾക്ക് ഒപ്പം ഇസ്രയേലിൽ കടന്ന് കയറി കൂട്ടക്കൊലയും തട്ടിക്കൊണ്ട് പോകലും നടത്തിയ സംഘത്തിൽ ഉൾപ്പെട്ട ഭീകരനാണ് അൽ ദാലു. നേരത്തെ ഹിസ്ബുള്ള തലവൻ ഹസൻ നസ്റള്ളയേയും പ്രധാന കമാൻഡർമാരേയും ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.