മതാടിസ്ഥാനത്തില്‍ ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നു തന്നെ; പൊലീസിന് വാട്സ് ആപ്പിന്റെ മറുപടി

മതാടിസ്ഥാനത്തില്‍ ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നു തന്നെ; പൊലീസിന് വാട്സ് ആപ്പിന്റെ മറുപടി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വ്യവസായ വാണിജ്യ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ തന്നെയെന്ന് പൊലീസിന്റെ നിഗമനം. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് അദേഹത്തിന്റെ വാദം. സിറ്റി പൊലീസ് കമ്മീഷണറോടും ചീഫ് സെക്രട്ടറിയോടും ഗോപാലകൃഷ്ണന്‍ വിശദീകരിച്ചതും അങ്ങനെയാണ്.

ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നാണെന്ന് പൊലിസ് അയച്ച കത്തിന് വാട്സ് ആപ്പ് മറുപടി നല്‍കി. ഹാക്കിങ് നടന്നോയെന്ന കാര്യത്തില്‍ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. തുടര്‍ന്ന് പൊലീസ് ഗൂഗിളിനും വാട്സ് ആപ്പിനും വീണ്ടും കത്തയച്ചു.

ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത് കേന്ദ്ര ഡെപ്യൂട്ടേഷന് ഗോപാലകൃഷ്ണന്‍ ശ്രമം നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് ഫോണ്‍ ഫാക്ടറി റീസൈറ്റ് ചെയ്ത നിലയിലായിരുന്നു. ഫോണ്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചു. ഗോപാലകൃഷ്ണനില്‍ നിന്ന് സിറ്റി സൈബര്‍ പൊലീസ് മൊഴിയെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.