ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സുഹൃത്തേ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു. ഇന്ത്യ - യുഎസ് സഹകരണം പുതുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ മോഡി, ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനത്തിനും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ആഹ്വാനം ചെയ്തു.
'സുഹൃത്തേ നിങ്ങളുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മുന്‍ ടേമില്‍ കെട്ടിപ്പടുത്ത ഇന്ത്യ - യുഎസ് സമഗ്രമായ ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സഹകരണം പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാം' - മോഡി കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.