300 ലധികം വിമാന സര്‍വീസുകള്‍ വൈകി, നിര്‍മാണ-പൊളിക്കല്‍ പ്രവൃത്തികള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക കുത്തനെ ഉയര്‍ന്നു. വായു ഗുണനിലവാര സൂചിക 418 ല്‍ നിന്ന് 452 ആയി രേഖപ്പെടുത്തി. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച് ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 459 ആണ്.
പ്രൈമറി സ്‌കൂളുകളിലെ ക്ലാസുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചു. വര്‍ധിച്ചുവരുന്ന മലിനീകരണ തോത് കാരണം, ഡല്‍ഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. എല്ലാ സര്‍ക്കാര്‍, സ്വകാര്യ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍ സ്‌കൂളുകളുടെ മേധാവികളോട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഓഫ്‌ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി എയര്‍പ്പോര്‍ട്ട് കനത്ത പുകമഞ്ഞില്‍ മൂടിയതോടെ നിരവധി വിമാന സര്‍വീസുകളെ ബാധിച്ചു. ഫ്ളൈറ്റ് റാഡാര്‍ 24 അനുസരിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ 300 ലധികം വിമാന സര്‍വീസുകളാണ് വൈകിയത്. പുകമഞ്ഞില്‍ മൂടിയതോടെ വിസിബിലിറ്റി കുറഞ്ഞതാണ് വിമാന സര്‍വീസുകളെ സാരമായി ബാധിച്ചത്.
ഡല്‍ഹി എയര്‍പ്പോര്‍ട്ടിലേക്ക് വരുന്ന 115 വിമാനങ്ങളും പുറപ്പെടുന്ന 226 വിമാന സര്‍വീസുമാണ് വൈകിയത്. എയര്‍പ്പോര്‍ട്ടിലേക്ക് വരുന്ന വിമാനങ്ങള്‍ ഏകദേശം 17 മിനിറ്റും പുറപ്പെടുന്ന വിമാനങ്ങള്‍ 54 മിനിറ്റും വൈകിയതായാണ് വിവരം. വിസിബിലിറ്റി കുറവാണെന്നും യാത്രക്കാര്‍ യാത്രാ വിവരങ്ങളറിയാന്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും എയര്‍പ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു.
വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ശക്തമായ നിയന്ത്രണ നടപടികളാണ് ഏര്‍പ്പെടുത്തുന്നത്. അത്യാവശ്യമല്ലാത്തത് ഒഴികെയുള്ള നിര്‍മാണ-പൊളിക്കല്‍ പ്രവൃത്തികളെല്ലാം വിലക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. ഡീസല്‍ ജനറേറ്ററുകള്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തി. പൊടി ശല്യം ഇല്ലാതാക്കുന്നതിന് റോഡ് വൃത്തിയാക്കുന്നതും വെള്ളം സ്‌പ്രേ ചെയ്യുന്നതുമായ യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.