ഇനി നാല് നാള്‍; മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിലെ സ്‌റ്റൈയിന്‍ഡ് ഗ്ലാസില്‍ തീര്‍ത്ത പന്ത്രണ്ട് ശ്ലീഹന്മാരുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

ഇനി നാല് നാള്‍; മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിലെ സ്‌റ്റൈയിന്‍ഡ് ഗ്ലാസില്‍ തീര്‍ത്ത പന്ത്രണ്ട് ശ്ലീഹന്മാരുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

മെല്‍ബണ്‍: കൂദാശയ്ക്കായി ഒരുങ്ങുന്ന മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രലിനുള്ളില്‍ ഇരു ഭിത്തികളിലായി സ്ഥാപിച്ചിരിക്കുന്ന ശ്ലീഹന്മാരുടെ വര്‍ണ ചിത്രങ്ങള്‍ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കും.

സ്റ്റെയിന്‍ഡ് ഗ്ലാസില്‍ തീര്‍ത്ത ചിത്രങ്ങള്‍ക്ക് ചുറ്റും തേക്ക് മരത്തില്‍ തീര്‍ത്ത ഫ്രെയിമും ഉള്‍വശത്ത് വിവിധ ലൈറ്റുകളും കൊടുത്ത് മനോഹരമാക്കിയിട്ടുണ്ട്. തൃശൂരിനടുത്ത് ഒല്ലൂരില്‍ ശ്രീ സിറിള്‍ മൊയലന്റെ നേതൃത്വത്തിലുള്ള മൊയലന്‍ സ്റ്റെയിന്‍ഡ് ഗ്ലാസ് ഗ്രൂപ്പാണ് കത്തീഡ്രലിലേക്ക് മനോഹരമായ സ്റ്റെയിന്‍ഡ് ഗ്ലാസ് ചിത്രങ്ങള്‍ എത്തിച്ചിരിക്കുന്നത്.


ഇന്ത്യയിലും വിദേശത്തുമായി നാലായിരത്തോളം പള്ളികളുടെ സ്റ്റെയിന്‍ഡ് ഗ്ലാസ് ജോലികളാണ് കഴിഞ്ഞ 30 വര്‍ഷത്തോളം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൊയലന്‍ സ്റ്റെയിന്‍ഡ് ഗ്ലാസ് ഗ്രൂപ്പ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആലുവ മംഗലപ്പുഴ സെമിനാരി, അങ്കമാലി സെന്റ് ജോര്‍ജ് ബസ്ലിക്ക, മാര്‍തോമ ശ്ലീഹാ കത്തീഡ്രല്‍ ചിക്കാഗോ, മധു ചര്‍ച്ച് ശ്രീലങ്ക, സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ച് ടാന്‍സാനിയ, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് തൃശൂര്‍ തുടങ്ങിയ ദേവാലയങ്ങളിലെ സ്റ്റെയിന്‍ഡ് ഗ്ലാസ് വര്‍ക്കുകളും മൊയലന്‍ ഗ്രൂപ്പാണ് ചെയ്തിരിക്കുന്നത്.


തയാറാക്കിയത്:
പോള്‍ സെബാസ്റ്റ്യന്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.