'ആന, കടല്‍, മോഹന്‍ലാല്‍, പിന്നെ കെ. മുരളീധരന്‍'; മലയാളികള്‍ ഒരിക്കലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍: ചേര്‍ത്ത് പിടിച്ച് മുരളി

'ആന, കടല്‍, മോഹന്‍ലാല്‍, പിന്നെ കെ. മുരളീധരന്‍'; മലയാളികള്‍ ഒരിക്കലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍: ചേര്‍ത്ത് പിടിച്ച് മുരളി

പാലക്കാട്: 'ആന, കടല്‍, മോഹന്‍ലാല്‍, പിന്നെ കെ. മുരളീധരന്‍ ഈ നാല് പേരെയും മലയാളികള്‍ക്ക് ഒരിക്കലും മടുക്കില്ലെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. മലയാളികള്‍ അവരുടെ മനസില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന നാല് പേരാണത്.

അദേഹത്തെ നേരില്‍ കാണണെന്ന് ആഗ്രഹമുണ്ടായിരുന്നു. തനിക്ക് അദേഹത്തിന്റെ അനുഗ്രഹവും സ്‌നേഹവും പിന്തുണയും ആവശ്യമാണ്. അതുകൊണ്ടാണ് താന്‍ ഇവിടേക്ക് ഓടിയെത്തിയത്. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ. കരുണാകരനാണെന്നും ശ്രീകൃഷ്ണപുരത്തെ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സന്ദീപ് പറഞ്ഞു.

ബിജെപിയിലുള്ളമ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട് കേരളത്തിന് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ള മുഖ്യമന്ത്രിയാണ് കെ. കരുണാകരനെന്ന്. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ നന്നാവില്ല. ഞാനിപ്പോള്‍ ഒരു കോണ്‍ഗ്രസുകാരനാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സന്ദീപിനെതിരെ തുടക്കത്തില്‍ വിമര്‍ശനം ഉന്നയിച്ച കെ. മുരളീധരന്‍ തന്റെ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് അദേഹത്തെ ചേര്‍ത്ത് പിടിച്ചു. രാഹുല്‍ ഗാന്ധിക്ക് സന്ദീപ് വാര്യര്‍ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. അതില്‍ കൂടുതലൊന്നും തങ്ങള്‍ക്ക് ആവശ്യമില്ല. കാരണം ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധി. അദേഹത്തോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു.

തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി അദേഹത്തിനൊപ്പം ഉണ്ടാകും. പാര്‍ട്ടിയുടെ സ്വത്തായി അദേഹം നില്‍ക്കും. ഞാനെല്ലാം തുറന്ന് പറയുന്ന ആളാണ്. പക്ഷേ, പാര്‍ട്ടി തീരുമാനം എന്തായാലും അത് അനുസരിക്കുകയും ചെയ്യും. സന്ദീപ് വാര്യര്‍ ഇപ്പോള്‍ പൂര്‍ണമായും ഒരു കോണ്‍ഗ്രസുകാരനായി മാറിക്കഴിഞ്ഞുവെന്നും കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.