മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി കുതിച്ചപ്പോള്‍ ജാര്‍ഖണ്ഡില്‍ ബിജെപി കോട്ടകള്‍ തകര്‍ത്ത് ഇന്ത്യാ സഖ്യത്തിന്റെ തേരോട്ടം ആയിരുന്നു. വമ്പന്‍ തിരിച്ചുവരവ് നടത്തി ഞെട്ടിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യം. മഹാരാഷ്ട്രയില്‍ ആദ്യ മണിക്കൂറില്‍ തന്നെ ലീഡ് പടിപടിയായി ഉയര്‍ത്തിയാണ് മൃഗീയ ഭൂരിപക്ഷവും കടന്ന് ബിജെപി കുതിച്ചത്. എന്നാല്‍ ജാര്‍ഖണ്ഡില്‍ ബിജെപിയുടെ എല്ലാം വിശ്വാസവും തകര്‍ത്തുകൊണ്ടാണ് ഇന്ത്യാ സഖ്യം തിരിച്ചുവരവ് നടത്തിയത്.
എന്‍ഡിഎ ജാര്‍ഖണ്ഡില്‍ കിതയ്ക്കുന്ന കാഴ്ചയാണ് ആദ്യം മുതല്‍ കണ്ടത്. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തില്‍ വരും അല്ലെങ്കില്‍ അവര്‍ക്ക് മുന്‍തൂക്കമുള്ള തൂക്കുസഭയെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നത്. അതേസമയം ജാര്‍ഖണ്ഡില്‍ എക്‌സിറ്റ് പോളുകള്‍ ഇരുമുന്നണികള്‍ക്കും സാധ്യത കല്‍പ്പിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. എന്‍ഡിഎ സഖ്യമായ മഹായുതിയില്‍ ബിജെപി, ശിവസേന, എന്‍സിപി എന്നിവരാണ് അണിനിരന്നത്. കോണ്‍ഗ്രസ്, എന്‍സിപി-എസ്പി, ശിവസേന യുബിടി എന്നിവരാണ് പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാഡിയിലെ പ്രധാന കക്ഷികള്‍. ജാര്‍ഖണ്ഡലും ജെഎംഎം, കോണ്‍ഗ്രസ്, സിപിഐ-എംഎല്‍, ആര്‍ജെഡി എന്നിവര്‍ നയിക്കുന്ന ഇന്ത്യാ മുന്നണിയെയാണ് ബിജെപി നേരിട്ടത്.
ജാര്‍ഖണ്ഡിലെ തോല്‍വി വ്യക്തിപരമായി വേദനാജനകമാണെന്ന് ബിജെപി പരാജയത്തെക്കുറിച്ച് ഹിമന്താ വിശ്വശര്‍മ്മ പ്രതികരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.