ഡബ്ലിൻ : അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് മലയാളിയും. കോട്ടയം പാലാ പൈക വിളക്കുമാടം സ്വദേശിനി മഞ്ജു ദേവിയാണ് മത്സര രംഗത്തുള്ളത്. നവംബർ 29 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഫിനഫാൾ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് മഞ്ജു. ചരിത്രത്തിൽ ആദ്യമായാണ് അയർലൻഡിൽ ഒരു മലയാളിക്ക് പാർലമെൻറിലേക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നത്.
കഴിഞ്ഞ 20 വർഷമായി അയർലൻഡിലുള്ള മഞ്ജു മന്ത്രി ഡാറ ഒബ്രെയിനൊപ്പം ചേർന്നാണ് ത്സരിക്കുന്നത്. ഡബ്ലിൻ ഫിൻഗൽ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് മൂന്ന് പേരെയാണ് പാർലമെൻറിലേക്ക് തിരഞ്ഞെടുക്കുക. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന ഇവിടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് മഞ്ജു ദേവി. വിജയിച്ചാൽ ഐറിഷ് പാർലമെൻറിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടം മഞ്ജു ദേവിക്ക് സ്വന്തമാകും.
ഇന്ത്യൻ കരസേനയിൽ സുബേദാർ മേജർ ആയിരുന്ന കെ.എം.ബി. ആചാരി - കെ. രാധാമണി ദമ്പതികളുടെ മകളാണ് മഞ്ജു. അയർലൻഡിലെ പ്രസിദ്ധ ക്രിക്കറ്റ് ക്ലബ്ബായ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാളായ ശ്യാം മോഹൻ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. മക്കൾ: ദിയ, ശ്രയ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.