ടോക്കിയോ: ജപ്പാന്‍ ബഹിരാകാശ ഏജന്‍സി കേന്ദ്രത്തില്‍ തീ പിടുത്തം. ജപ്പാന്‍ ബഹിരാകാശ ഏജന്‍സി നടത്തിയ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണം പരാജയപ്പെട്ടതിന് പിന്നാലെയാണ് തീപിടുത്തം. എപ്‌സിലോണ്‍ എസ് റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിച്ച് പൂര്‍ണമായും കത്തി നശിച്ചു.
തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ തനേഗാഷിമ സ്പേസ് സെന്ററില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മലമുകളില്‍ വന്‍ സ്ഫോടനം നടക്കുന്നതും തീ ഉയരുന്നതും വീഡിയോയില്‍ കാണാം. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ പരീക്ഷണ രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍ .
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണയാണ് ജപ്പാന്‍ ഇത്തരത്തിലുള്ള പരാജയം നേരിട്ടത്. 2022 ഒക്ടോബറില്‍ ജപ്പാന്‍ ഖര ഇന്ധനമായ എപ്‌സിലോണ്‍ റോക്കറ്റ് വിക്ഷേപിച്ചതും പരാജയപ്പെട്ടു. 2023 ജൂലൈയില്‍ ജപ്പാന്‍ എയ്റോസ്പേസ് കോര്‍പ്പറേഷന്‍ വികസിപ്പിച്ച എപ്സിലോണ്‍ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.