ഫ്രഞ്ച് സര്‍ക്കാര്‍ നിലംപതിച്ചു ; പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി

ഫ്രഞ്ച് സര്‍ക്കാര്‍ നിലംപതിച്ചു ; പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി

പാരീസ് : അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മിഷേൽ ബാർണിയറെ പുറത്താക്കിയതോടെ ഫ്രഞ്ച് സർക്കാർ നിലംപതിച്ചു. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച് മൂന്ന് മാസത്തിന് ശേഷമാണ് പ്രമേയത്തെ പിന്തുണച്ച് എംപിമാർ വോട്ട് ചെയ്തത്.1962 ന് ശേഷം ഇതാദ്യമായാണ് രാജ്യത്തെ സർക്കാർ അവിശ്വാസ വോട്ടെടുപ്പിൽ തകരുന്നത്.

2025 ലെ ബജറ്റ് നടത്തിയെടുത്ത രീതി കടുത്ത എതിർപ്പിന് കാരണമായി. ഇതോടെയാണ് അവിശ്വാസ വോട്ടെടുപ്പ് നടന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിശ്വാസവോട്ടെടുപ്പിൽ 577 അംഗങ്ങളിൽ 331 പേരും ബാർണിയറുടെ സർക്കാരിനെതിരെ വോട്ട് ചെയ്തു.

പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ അദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരാനാണ് സാധ്യത.
സൗദി അറേബ്യ സന്ദർശനത്തിന് ശേഷം ഫ്രാൻസിലേക്ക് മടങ്ങിയ മാക്രോൺ ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും.

സെപ്റ്റംബറിൽ നിയമിതനായ മിഷേൽ ബാർണിയർ ആധുനിക ഫ്രാൻസിലെ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായി ഇരുന്ന ആളായി മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.