'സ്ഥലം വാങ്ങി 100 വീടുകള്‍ വെച്ച് നല്‍കാമെന്ന് പറഞ്ഞിട്ടും വേണ്ടേ?': കേരള സര്‍ക്കാരിന്റെ അലംഭാവത്തില്‍ പിണറായി വിജയന് കത്തെഴുതി കര്‍ണാടക മുഖ്യമന്ത്രി

'സ്ഥലം വാങ്ങി 100 വീടുകള്‍ വെച്ച് നല്‍കാമെന്ന് പറഞ്ഞിട്ടും വേണ്ടേ?': കേരള സര്‍ക്കാരിന്റെ അലംഭാവത്തില്‍ പിണറായി വിജയന് കത്തെഴുതി കര്‍ണാടക മുഖ്യമന്ത്രി

ബംഗളുരു: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും കേരള സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുസംബന്ധിച്ച വിശദമായ കത്ത് സിദ്ധരാമയ്യ പിണറായി വിജയന് നല്‍കി.

വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നാണ് കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്.


എന്നാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാന്‍ ഇപ്പോഴും തയ്യാര്‍ ആണെന്നും കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കി.

സര്‍ക്കാരിന് നല്‍കിയ വാഗ്ദാനത്തില്‍ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാല്‍ വീടുകള്‍ വച്ചു നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും കത്തില്‍ സിദ്ധരാമയ്യ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.