ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി സിറ്റിങ് ജഡ്ജി ശേഖര്‍കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശവും പ്രസംഗവും പരിശോധിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി പ്രസംഗത്തിന്റെ പൂര്‍ണ രൂപം കൈമാറാന്‍ അലഹബാദ് ഹൈക്കോടതിയോട് നിര്‍ദേശിച്ചു.
ശേഖര്‍കുമാര്‍ യാദവിനെതിരേ ശക്തമായ നടപടി വേണെന്ന് ആവശ്യം ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി കത്തുകളാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ലഭിച്ചിട്ടുള്ളത്. ആഭ്യന്തര അന്വേഷണം വേണമോ എന്നതടക്കം ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്.
വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങില്‍ സംസാരിച്ചതിന്റെ പൂര്‍ണ രൂപം ലഭിച്ചതിന് ശേഷം ആഭ്യന്തര അന്വേഷണ സമതി രൂപികരിക്കുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.
ശേഖര്‍കുമാര്‍ യാദവിനെതിരേ ഇംപീച്ച്മെന്റ് നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്നാണ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ അറിയിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ പിന്തുണയും ഇക്കാര്യത്തില്‍ അദേഹം തേടിയിട്ടുണ്ട്.
ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് ഇന്ത്യയില്‍ നടപ്പാകുകയെന്നാണ് ശേഖര്‍ കുമാര്‍ യാദവ് വിശ്വഹിന്ദു പരിഷത്ത് പരിപാടിയില്‍ പറഞ്ഞത്. ഏക സിവില്‍കോഡ് ഉടന്‍ നടപ്പാകും. രാജ്യത്തെ ഇസ്ലാം മതവിശ്വാസികള്‍ ഹൈന്ദവാചാരങ്ങള്‍ പിന്തുടരണമെന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഹൈന്ദവ ആചാരങ്ങളെ നിന്ദിക്കരുത്.
ഒന്നിലധികം ഭാര്യമാരുണ്ടാകുന്നതിന് ഒരു ന്യായീകരണവുമില്ല. മുത്തലാഖ് പോലുള്ളവ ഇന്ത്യയില്‍ അനുവദിക്കില്ല. മൃഗങ്ങളെയും പ്രകൃതിയെയും സ്നേഹിക്കണമെന്ന് കുട്ടികളെ നമ്മള്‍ പഠിപ്പിക്കുന്നു. എന്നാല്‍ അവരുടെ മുന്നില്‍വെച്ച് തന്നെ മൃഗങ്ങളെ കൊല്ലുകയാണ്. ഇത് എങ്ങനെ നല്ല മാതൃകയാകുമെന്നും അദേഹം ചോദിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.