തലശേരി: മാര്‍ ജോസഫ് പാംപ്ലാനിയുടെ പിതൃസഹോദരന്‍ ജയിംസ് പാംപ്ലാനി നിര്യാതനായി. 97 വയസായിരുന്നു. സംസ്‌കാരം നാളെ (14-12-2024) രാവിലെ പതിനൊന്നിന് ചരളിലുള്ള സ്വഭവനത്തില്‍ ആരംഭിച്ച് ചരള്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍.
പൊതുദര്‍ശനത്തിനുള്ള സൗകര്യം നാളെ രാവിലെ ഏഴ് മുതല്‍ ചരളിലുള്ള സ്വഭവനത്തില്‍ ( കുറുവച്ചന്‍ സാറിന്റെ ഭവനത്തില്‍ ) സൗകര്യം ഒരുക്കിയിട്ടുണ്ട്. അദേഹത്തിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് തലശേരി അതിരൂപത അനുശോചനം അറിയിച്ചു.
സീന്യൂസ് യുഎഇ എക്‌സിക്യൂട്ടീവ് അംഗവും ഫിനാന്‍സ് കമ്മിറ്റി അംഗവുമായ ജോസ് ആന്റണിയുടെ ഭാര്യാ പിതാവാണ് പരേതനായ ജയിംസ് പാംപ്ലാനി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.