സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിച്ചു. 2000 മെഗാവാട്ട് പുഗലൂര്‍ തൃശൂര്‍ പവര്‍ ട്രാന്‍സ്മിഷന്‍ പദ്ധതി, തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട് എന്നീ പദ്ധതികളാണ് പ്രധാനമന്ത്രി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തത്.

കേരളത്തില്‍ 772 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചതെന്നും ഇത് അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിനും സദ്ഭരണത്തിനും ജാതി, മതം, വംശം, ലിംഗഭേദം, മതം, ഭാഷ എന്ന വ്യത്യാസമില്ല. വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. വികസനമാണ് നമ്മുടെ മതമെന്നും ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.

കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികള്‍ പ്രധാനമന്ത്രി പ്രസംഗത്തിനിടയില്‍ ഉദ്ധരിച്ചു. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി എന്ന വരികളാണ് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. 2000 കോടിയുടെ 68 പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.