ഒരു രാത്രി ജയിലില്‍! അല്ലു അര്‍ജുന്‍ മോചിതനായി

ഒരു രാത്രി ജയിലില്‍! അല്ലു അര്‍ജുന്‍ മോചിതനായി

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ യുവതി മരിച്ച കേസില്‍ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ഒരു രാത്രി ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മോചനം. തെലങ്കാന ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് എത്താന്‍ വൈകിയതോടെയാണ് നടന് ജയിലില്‍ കഴിയേണ്ടി വന്നത്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലെ എ1 ബാരക്കിലാണ് അല്ലു അര്‍ജുനെ പാര്‍പ്പിച്ചത്.

ഇന്നലെ ചഞ്ചല്‍ഗുഡ ജയിലിന് പുറത്ത് നടന്റെ നിരവധി ആരാധകരാണ് ഒത്തുകൂടിയത്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു. എന്നാല്‍ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവ് അല്ലു അര്‍ജ്ജുനെ പാര്‍പ്പിച്ചിരിക്കുന്ന ഹൈദരാബാദ് സെന്‍ട്രല്‍ ജയിലില്‍ രാത്രിയോടെ എത്തിച്ചിരുന്നു. എന്നാല്‍ തടവുകാരെ രാത്രി വിട്ടയയ്ക്കാന്‍ ജയില്‍ മാനുവലില്‍ നിയന്ത്രണങ്ങളുണ്ടെന്ന് കാട്ടിയാണ് നടനെ ഒരു രാത്രി മുഴുവന്‍ ജയിലില്‍ പാര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.