സിറിയയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; വിദേശകാര്യ മന്ത്രാലയം

സിറിയയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: സിറിയയിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെ ഒഴിപ്പിച്ചു. ഇതിൽ 44 പേരും ജമ്മു കശ്മീരിൽ നിന്ന് പോയ തീർഥാടകരാണ്.

സൈദ സൈനബ് എന്ന ന​ഗരത്തിൽ തീർഥാടകർ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒ​ഴി​പ്പി​ച്ച​വ​രെ സു​ര​ക്ഷി​ത​മാ​യി ലെ​ബ​ന​നി​ലേ​ക്ക് എ​ത്തി​ച്ചെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ദ​മാ​സ്ക​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ർ​ത്തി വ​രെ ഇ​വ​രെ അ​നു​ഗ​മി​ച്ചു. അ​വി​ടെ നി​ന്ന് ലെ​ബ​ന​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ സ്വീ​ക​രി​ച്ച് ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് സ​ഹാ​യം നൽകിയെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.