'തന്റെ തീവ്രവാദ ബന്ധം ഡിവൈഎഫ്‌ഐ തെളിയിക്കണം': കാസര്‍കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി

'തന്റെ തീവ്രവാദ ബന്ധം ഡിവൈഎഫ്‌ഐ തെളിയിക്കണം': കാസര്‍കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി

കാഞ്ഞങ്ങാട്: തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്. തന്റെ തീവ്രവാദ ബന്ധം ഡിവൈഎഫ്‌ഐ തെളിയിക്കണമെന്നാണ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ വെല്ലുവിളി.

ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആരോപിച്ച കാര്യങ്ങള്‍ തെളിവ് സഹിതം പുറത്ത് വിടണമെന്നും ജില്ലാ സെക്രട്ടറി വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇതുവരെ വിശ്വസിച്ചിരുന്ന ചിന്തകളില്‍ നിന്ന് ഇറങ്ങി പോകുമെന്നും എല്ലാ തരത്തിലുള്ള പാര്‍ട്ടി കൂറും വിടാന്‍ കുടുംബം മാനസികമായി തയ്യാറെടുത്തെന്നും ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് വാട്‌സാപ്പ് സന്ദേശത്തിലൂടെ വ്യക്തമാക്കി.

ഡി.വൈ.എസ്.പി ബാബു പരിങ്ങേരത്തിന്റെ വാട്ട്‌സപ്പ് സന്ദേശം

കഴിഞ്ഞ കുറച്ച് കാലങ്ങളായി സാമ്പത്തികമായി എത്രമാത്രം ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത് എന്ന് എന്റെ ഭാര്യ പറയുമെന്നും എന്നെ മര്‍ദകന്‍ എന്നോ തെമ്മാടി എന്നോ നാറി എന്നോ വിളിച്ചോട്ടെ, ഞാന്‍ സഹിക്കും. പക്ഷെ മേല്‍പറഞ്ഞ ആരോപണങ്ങള്‍ ഞാന്‍ സഹിക്കില്ല.

ജനുവരി 11 നുള്ളില്‍ ഡിവൈഎഫ്‌ഐയുടെ വിശദീകരണം കിട്ടിയില്ലെങ്കില്‍ ഈ നിമിഷം വരെ എതിര്‍ത്ത മറ്റൊരു ചിന്തയിലേക്ക് കുടുംബം ഉള്‍പ്പടെ മാറുമെന്നാണ് കടുത്ത സിപിഎം അനുഭാവിയായ ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറയുന്നത്. ഒരു സുഹൃത്തിന് അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങിയെന്നായിരുന്നു ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് കഴിഞ്ഞ ദിവസം ആരോപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.