ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ച് ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ്

ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ച് ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ്


ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ മുഹമ്മദ് കുനിങ്ങാട് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യ സംവാദം ഡോ.മാത്യു മണിമല ഉദ്ഘാടനം ചെയ്തു.

ഫ്രാൻസിസ് ആൻ്റണി, പ്രൊഫ.കെ.ജെ. ജോസഫ്, ഡോ.ഫിലിപ്പ് മാത്യു, സി.ഡി.ഗബ്രിയേൽ, അബിമലൈക്ക് ജോസഫ്, വിൻസെന്റ്, ജെയ്‌സൺ ജോസഫ്, ബിനു കോക്കണ്ടത്തിൽ, ട്രീസ ഫിലിപ്പ്, മിൽക്കാ ജോസ് എന്നിവർ സംസാരിച്ചു.



അനിയൻ പെരുതുരുത്തിയുടെ മാളികപ്പുറത്ത് മത്തായി എന്ന നോവൽ ഡോ. ലിസി  കെ. ഫർണാണ്ടസ് മുഹമ്മദ് കുനിങ്ങാടിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിന് മാറ്റുകൂട്ടാനായി ക്രിസ്മസ് കാരൾ ഗാനങ്ങൾ ആലപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.