മോസ്കോ: കാൻസറിനെ തടയാൻ കഴിയുന്ന ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായി റഷ്യ. ദേശീയ വാർത്ത ഏജൻസിയായ ടാസ് ആണ് ഈ വിവരം പുറത്തുവിട്ടത്. 2025 ആദ്യത്തോടെ വാക്സിൻ സൗജന്യമായി ജനങ്ങളിലെത്തിക്കുമെന്നും റഷ്യ അറിയിച്ചു.
വാക്സിൻ 2025 ജനുവരി മുതൽ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യൻ മിനിസ്ട്രിക്കു കീഴിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ മേധാവി ആന്ധ്രെ കപ്രിൻ അറിയിച്ചു.വാക്‌സിന്‍ ട്യൂമര്‍ വളര്‍ച്ച തടയുന്നതിനെപ്പം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കാന്‍സര്‍ സെല്ലുകള്‍ പടരുന്നത് ഇല്ലാതാക്കുമെന്നും പ്രീ ക്ലിനിക്കല്‍ ടെസ്റ്റില്‍ തെളിഞ്ഞെന്നും ഗാമലേയ ദേശീയ റിസര്‍ച്ച് സെന്റര്‍ ഓഫ് എപിഡെമിയോളജി ആന്റ് മൈക്രോബയോളജി ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
കാന്‍സര്‍ വാക്‌സിന്‍ നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. അമേരിക്ക ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ അർബുദം ചെറുക്കുന്ന വാക്സിൻ വികസിപ്പിക്കുന്ന പരീക്ഷണങ്ങളിലാണ്. മൊഡേണ, മെർക്ക്, ബയോ എൻ ടെക്, കുയർ വാക് എന്നീ കമ്പനികളും ഇത്തരത്തിലുള്ള വാക്സിനുകൾ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.