കമ്പാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ പടരുന്ന വിചിത്ര രോഗത്തില്‍ ആശങ്കയേറുന്നു. 'ഡിങ്ക ഡിങ്ക' എന്ന ഈ രോഗത്തിന്റെ ഡിക്കപ്രധാന ലക്ഷണങ്ങള്‍ പനിയും ശരീരം വിറച്ചു തുള്ളുന്ന അവസ്ഥയുമാണ്. ഒരേസമയം ആശങ്കയും കൗതുകവും ഉണര്‍ത്തുന്ന ഈ രോഗത്തിന്റെ ഉറവിടം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
രോഗത്തിന്റെ ലക്ഷണങ്ങളും അവസ്ഥയും വിചിത്രമാണ്. രോഗം ബാധിച്ചവര്‍ നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കുന്നുവെന്നതാണ് പ്രത്യേകത. നൃത്തം ചെയ്യുന്ന പോലെ വിറയ്ക്കുക എന്നാണ് 'ഡിങ്ക ഡിങ്ക' എന്ന വാക്കിന്റെ അര്‍ത്ഥം. സ്ത്രീകളെയും കുട്ടികളെയും കൂടുതലായും ബാധിക്കുന്ന രോഗം ബുണ്ടിബുഗ്യോ ജില്ലയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
മറ്റ് രോഗങ്ങളില്‍ നിന്ന് 'ഡിങ്ക ഡിങ്ക'യെ വ്യത്യസ്തമാക്കുന്നത് നൃത്തത്തിന് സമാനമായ വിറയല്‍ തന്നെയാണ്. വിറയല്‍ കാരണം രോഗികള്‍ക്ക് നടക്കാനാവത്ത അവസ്ഥ വരുന്നു. വിറയല്‍ കൂടാതെ തീവ്രമായ പനി, ക്ഷീണം അപൂര്‍മായി പക്ഷാഘാതം എന്നിവയും രോഗികളെ ബാധിക്കുന്നു.
ബുണ്ടിബുഗ്യോ ജില്ലയില്‍ മാത്രമാണ് രോഗം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയയ്തിരിക്കുന്നത്. മുന്നൂറിലധികം രോഗികള്‍ ഇതിനോടകം ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തി. നിലവില്‍ രോഗം വിറയല്‍, പനി എന്നീ അവസ്ഥകള്‍ക്കപ്പുറം ഗുരുതരമായിട്ടില്ല.
എന്താണ് രോഗത്തിന്റെ ഉറവിടമെന്ന് തിരിച്ചറിയാനാകാത്തതാണ് നിലവില്‍ ആശങ്കയുണ്ടാക്കുന്നത്. രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഉഗാണ്ടന്‍ ആരോഗ്യ മന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
ശാസ്ത്രീയമായ ചികിത്സാ രീതിക്ക് പുറമെ വലിയൊരു ശതമാനം രോഗികളും മന്ത്രവാദത്തെയാണ് രോഗമുക്തിക്കായി ആശ്രയിക്കുന്നതെന്നും പറയപ്പെടുന്നു. ഉഗാണ്ടയില്‍ വലിയൊരു ശതമാനം മന്ത്രവാദ ചികിത്സകരുണ്ട്. എന്നാല്‍ ഇത്തരം ചികിത്സാ രീതികളെ ആശ്രയിക്കാതെ ശാസ്ത്രീയമായ ചികിത്സ തേടാനാണ് ആരോഗ്യ മന്ത്രാലയം രോഗികളോട് നിര്‍ദേശിച്ചിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.