ഓസ്ട്രേലിയയില്‍ മലയാളി നഴ്‌സ് സിനോബി ജോസ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ഓസ്ട്രേലിയയില്‍ മലയാളി നഴ്‌സ് സിനോബി ജോസ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

കെയിന്‍സ്: ഓസ്ട്രേലിയയില്‍ മലയാളി നഴ്‌സ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തൊടുപുഴ കരിംകുന്നം, മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് ഓസ്ട്രേലിയയിലെ കെയിന്‍സില്‍ മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

കെയിന്‍സ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം നഴ്സ് ആയിരുന്നു സിനോബി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ടൗണ്‍സ്വില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്തിമ ശുശ്രൂഷകള്‍ സെന്റ് മൈക്കിള്‍ കത്തോലിക്കാ ദേവാലയത്തില്‍ നടക്കും. സംസ്‌കാരം 23ന് കെയിന്‍സ് ഗോര്‍ഡന്‍ വെയ്ലില്‍.

പുല്ലുവഴി മുണ്ടയ്ക്കല്‍ പരേതരായ ജോസ് ജോസഫ്, എല്‍സമ്മ ദമ്പതികളുടെ മകളാണ്. സിനോബിയുടെ മക്കള്‍: ജോ ഡേവിഡ്, ഒലിവിയ ഡേവിഡ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.