കൊച്ചി: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിച്ചു. വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ പ്രിയങ്ക സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചതായാണ് ബിജെപിയുടെ ആരോപണം.
വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹൈക്കോടതിയില്‍ പ്രിയങ്കയ്ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നവ്യ ഹരിദാസിന്റെ ഹര്‍ജി.
പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക ചോദ്യം ചെയ്താണ് നവ്യയുടെ ഹര്‍ജി. ഇതില്‍ സ്വത്ത് വിവരങ്ങള്‍ പ്രിയങ്കയും കുടുംബാംഗങ്ങളും മറച്ചുവെച്ചു എന്നാണ് ബിജെപി ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇതിലൂടെ വോട്ടര്‍മാരില്‍ തെറ്റായ സ്വാധീനം ചെലുത്തിയെന്നും ബിജെപി ആരോപിക്കുന്നു.
തെറ്റായ വിവരങ്ങള്‍ നല്‍കിയുള്ള പ്രിയങ്കയുടെ വിജയം റദ്ദാക്കണം എന്നാണ് ഈ തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാനപ്പെട്ട വാദമായി നവ്യ ഹരിദാസ് മുന്നോട്ടു വെച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.