തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുമായി ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് വൈകുന്നേരം 4.30ന് സെക്രട്ടേറിയറ്റില്‍. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നത്.
ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികളുമായും സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായും ചര്‍ച്ച നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ ചര്‍ച്ചയ്ക്കു ക്ഷണിച്ച് ഉച്ചയോടെ സര്‍ക്കാര്‍ കത്തു നല്‍കിയിരുന്നു.
ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയാന്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് സിപിഎം സെക്രട്ടേറിയറ്റ് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. സമരം ഇന്ന് 26 ദിവസം പിന്നിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.