രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍

രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍

ന്യൂഡൽഹി: പ്രക്ഷോഭം രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. അടുത്ത തിങ്കള്‍ മുതല്‍ വെള്ളി വരെ രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച്‌ തൊഴിലാളികള്‍ ഇന്ന് പഞ്ചാബിലെ ബര്‍ണാലയില്‍ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കും.

അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. വിളവെടുപ്പ് സമയമായതിനാല്‍, സമര ഭൂമിയില്‍ നിന്ന് ഒരു കര്‍ഷകന്‍ ഗ്രാമത്തിലേക്ക് പോകുമ്പോൾ, പകരം രണ്ട് പേര്‍ പ്രക്ഷോഭത്തിനെത്തുന്ന രീതിയിൽ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.