സിഡ്നി: പുതു വര്‍ഷത്തിലെ ആദ്യ ടെസ്റ്റിന് ഇന്ത്യ ഇറങ്ങുന്നത് സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മയില്ലാതെയന്ന് റിപ്പോര്‍ട്ട്. മോശം ബാറ്റിങ് ഫോമും ടീമിന്റെ തുടര്‍ തോല്‍വികളും വലിയ വിമര്‍ശനത്തിന് വഴിവെച്ചതോടെ സിഡ്നി ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ രോഹിത് തീരുമാനിച്ചുവെന്നാണ് സൂചന.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ ബുംറയായിരിക്കും ടീമിനെ നയിക്കുക. പരമ്പരയില്‍ 2-1 ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിടാതിരിക്കാന്‍ ജയിച്ചേ മതിയാവൂ.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചത്. ഈ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അഡെലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റിലും മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റിലും ഇന്ത്യ തോറ്റു. മഴ കാരണം ബ്രിസ്ബേനില്‍ സമനില കൊണ്ട് രക്ഷപ്പെട്ടു. നാലാം ടെസ്റ്റില്‍ നിന്ന് രണ്ട് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിലുണ്ടാകുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം യുവതാരം ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തും. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസീദ്ധ് കൃഷ്ണയും കളിക്കും.
യശസ്വി ജയ്സ്വാളിനൊപ്പം കെഎല്‍ രാഹുല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. മൂന്നാമനായി ഗില്ലും നാലാമനായി വിരാട് കൊഹ്‌ലിയും കളിക്കും. മോശം ബാറ്റിംഗ് ഫോമില്‍ തുടരുന്ന റിഷഭ് പന്തിന് പകരം ധ്രുവ് ജൂരല്‍ വിക്കറ്റ് കീപ്പറാകുമോയെന്നതാണ് അറിയാനുള്ളത്. നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ആറ് മുതല്‍ എട്ട് വരെ സ്ഥാനങ്ങളിലെത്തും.
സ്പിന്നിനെ തുണയ്ക്കുന്ന എസ്.സി.ജിയില്‍ രണ്ട് സ്പിന്നര്‍മാരേയും കളിപ്പിക്കാന്‍ തന്നെയാണ് സാധ്യത. പേസര്‍മാരായി മുഹമ്മദ് സിറാജും പ്രസീദ്ധ് കൃഷ്ണയും ജസ്പ്രീത് ബുംറയും കളിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.