സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം; വെളിപ്പെടുത്തലുമായി റഷ്യയിലെ മുന്‍ ചാരന്‍

സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം; വെളിപ്പെടുത്തലുമായി റഷ്യയിലെ മുന്‍ ചാരന്‍

മോസ്‌കോ: വിമത നീക്കത്തിനൊടുവില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്ത സിറിയന്‍ മുന്‍ പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ അഭയം പ്രാപിച്ച ബാഷറിനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് 'ജനറല്‍ എസ്.വി.ആര്‍' എന്ന എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യയിലെ ഒരു മുന്‍ ചാരനാണ് ഈ എക്സ് അക്കൗണ്ടിന്റെ ഉടമ.

കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അസദിന് വെള്ളം നല്‍കിയെങ്കിലും ശ്വാസതടസം തുടര്‍ന്നുവെന്നും കുറിപ്പിലുണ്ട്. ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയും ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടര്‍ന്ന് അദേഹം ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ പറയുന്നു. നിലവില്‍ റഷ്യയിലെ അപ്പാര്‍ട്മെന്റില്‍ ചികിത്സയിലാണ് അസദ്. വിമതര്‍ സിറിയ പിടിച്ചടക്കിയതോടെ ഡിസംബര്‍ എട്ടിനാണ് അസദ് റഷ്യയില്‍ അഭയം പ്രാപിച്ചത്. ഇതിന് പിന്നാലെ അസദിന് രാഷ്ട്രീയാഭയം നല്‍കിയെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.